l o a d i n g

ഗൾഫ്

ഹൂതി ആക്രമണം: സൗദിയിലെ തെക്കന്‍ നഗരങ്ങളിലെ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

Thumbnail
Publisher By     Staff Reporter
September 14, 2026

റിയാദ്: യെമനിലെ ഹൂതി വിമതരുടെ തുടര്‍ച്ചയായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് തെക്കന്‍ സൗദി അറേബ്യയിലെ നാല് നഗരങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. യെമന്‍ അതിര്‍ത്തിയിലെ സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് നജ്‌റാന്‍, ഖമീസ് മുഷൈത്, ജിസാന്‍, അബ്ഹ എന്നീ നഗരങ്ങളിലാണ് സിവിലിയന്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ സൗദിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ജിസാനിലെ അല്‍-തുവല്‍ ഗവര്‍ണറേറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു പള്ളിക്കും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ, ഈ ആഴ്ച ആദ്യം അബ്ഹ, ഖമീസ് മുഷൈത്, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 73 പേര്‍ക്ക് പരിക്കേറ്റിരുന്നു.

സൗദിയുടെ തെക്കന്‍ മേഖലയ്ക്ക് പുറമെ രാജ്യത്തിന്റെ പ്രധാന എണ്ണ ഗതാഗത മാര്‍ഗമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിനു നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഇറാഖിന്റെ ഭാഗത്തുനിന്നാണ് ഡ്രോണുകള്‍ എത്തിയത്. ഇത് റിയാദ്, മദീന മേഖലകളില്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി. സുരക്ഷ മുന്‍നിര്‍ത്തി ഊര്‍ജ മന്ത്രാലയം പൈപ്പ്ലൈനിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കാതെ കിഴക്കന്‍ മേഖലയിലെ എണ്ണ ചെങ്കടല്‍ തുറമുഖമായ യാന്‍ബുവിലേക്ക് എത്തിക്കുന്ന നിര്‍ണായക പാതയാണ

അതേസമയം, യെമനിലെ ചെങ്കടല്‍ തീരത്തും ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഹൂതികളുടെ സാന്നിധ്യം ആഗോള സമുദ്ര വ്യാപാര പാതകള്‍ക്കും ഊര്‍ജ വിപണിക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മരിബ് പ്രവിശ്യ പിടിച്ചെടുക്കാനായി ഹൂതികള്‍ വീണ്ടും സൈനിക നീക്കം നടത്തുന്നതും പ്രാദേശിക സംഘര്‍ഷം കടുപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര പിന്തുണ

സൗദിക്കെതിരായ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി), മുസ്ലിം വേള്‍ഡ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒ.ഐ.സി) തുടങ്ങിയ സംഘടനകളും ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക സ്ഥിരത നിലനിര്‍ത്താനാണ് റിയാദ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026