l o a d i n g

ഗൾഫ്

ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2026

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒട്ടകൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറി ഒരു ഇന്ത്യക്കാരനടക്കം മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍ അഹ്സ-സല്‍വ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നിര്‍മാണ കമ്പനി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ പെട്ടെന്ന് റോഡില്‍ പ്രത്യക്ഷപ്പെട്ട ഒട്ടകക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. മൂന്നുപേരും തല്‍ക്ഷണം മരിച്ചു.

അപകടത്തില്‍ തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശിയായ ഗംഗാരാജം സുനഗപക്ക (52), പാകിസ്താന്‍ പൗരന്മാരായ ഹസന്‍ അക്തര്‍ അസീസുറഹ്‌മാന്‍ (49), റിസ്വാന്‍ അലി ഷേര്‍റഹ്‌മാന്‍ (47) എന്നിവരാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരു ജീവനക്കാരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ്.

അല്‍ അഹ്സയിലെ കമ്പനി പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. നാട്ടിലേക്ക് കുടുംബത്തിന്റെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങാനിരുന്ന ഗംഗാരാജത്തിന്റെ വിയോഗം സഹപ്രവര്‍ത്തകരെയും ഉറ്റവരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.

നാട്ടിലേക്ക് മൃതദേഹങ്ങള്‍ അയക്കുന്നതിനുള്ള തുടര്‍ നിയമനടപടികള്‍ ഒ.ഐ.സി.സി വെല്‍ഫെയര്‍ വിഭാഗം ഭാരവാഹി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ അല്‍ അഹ്സയില്‍ അതിവേഗം പുരോഗമിക്കുകയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026