l o a d i n g

ഇന്ത്യ

യു.എന്‍ ഭൂപടം വിവാദത്തിലേക്ക്, അരുണാചല്‍ പ്രത്യേക മേഖല

Thumbnail
Publisher By     Staff Reporter
September 8, 2026

യു.എന്‍: ആഫ്രിക്കയുള്‍പ്പെടെ വന്‍കരകളുടെ ഭൂവിസ്തൃതി യാഥാര്‍ഥ്യത്തോടെ ചിത്രീകരിക്കുന്ന രീതിയില്‍ യു.എന്‍ അംഗീകരിച്ച പുതിയ ഈക്വല്‍ എര്‍ത്ത് ഭൂപടം വിവാദത്തിലേക്ക്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളുടെ പിന്തുണയോടെയാണ് സെപ്റ്റംബര്‍ 4ന് 'കരക്റ്റ് ദ മാപ്പ്് പ്രമേയം പാസാക്കിയത്. ജൂലൈ 1ന് തയ്യാറാക്കിയ ഈ ഭൂപടത്തില്‍ ഇന്ത്യ അവിഭാജ്യഘടകമായി കണക്കാക്കുന്ന അരുണാചല്‍ പ്രദേശും അക്‌സായ് ചിനും ഇന്ത്യയുടെയും ചൈനയുടെയും അവകാശവാദങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന പ്രത്യേക പ്രദേശങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഭൂപടത്തില്‍ അരുണാചല്‍ പ്രദേശിന്റെ വടക്കന്‍ അതിര്‍ത്തി ഇന്ത്യന്‍ ഭാഗമെന്ന പേരിലും തെക്കന്‍ ഭാഗത്ത് അസമുമായുള്ള അതിര്‍ത്തിക്കൊപ്പം ചൈനീസ് മേഖല എന്ന പേരിലും അടയാളം നല്‍കിയിട്ടുണ്ട്. അതേസമയം, അരുണാചല്‍ പ്രദേശിന്റെയും നാഗാലാന്‍ഡിന്റെയും സംസ്ഥാന അതിര്‍ത്തി ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
അക്‌സായ് ചിനിന്റെ കാര്യത്തിലും സമാനമായ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ ലഡാക്കിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അക്‌സായ് ചിനിന്റെ കിഴക്കന്‍ അതിര്‍ത്തി ഇന്ത്യന്‍ ഭാഗം എന്നും പടിഞ്ഞാറന്‍ ഭാഗം ചൈനയുടെ ഭാഗം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അക്‌സായ് ചിനെ ഇന്ത്യയുടെയും ചൈനയുടെയും അവകാശവാദങ്ങള്‍ക്കിടയിലുള്ള തര്‍ക്കപ്രദേശമായി ഭൂപടം അവതരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
2011ല്‍ പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ ഭൂപടത്തിലും സമാനമായ രേഖകള്‍ ഉണ്ടായിരുന്നെങ്കിലും അവ ഇരുരാജ്യങ്ങളും അവകാശപ്പെടുന്ന ഭൂമി എന്ന പേരില്‍ വ്യക്തമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ ഭൂപടത്തില്‍ അത്തരം വിശദീകരണം നല്‍കിയിട്ടില്ല. ഇതാണ് ആശയക്കുഴപ്പത്തിനും വിവാദത്തിനും വഴിവെച്ചിരിക്കുന്നത്.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അക്‌സായ് ചിന്‍ ലഡാക്കിന്റെ ഭാഗമാണെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മറുവശത്ത്, ചൈന അരുണാചലിനെ 'ദക്ഷിണ ടിബറ്റ്' എന്ന പേരില്‍ അവകാശപ്പെടുകയും അക്‌സായ് ചിനെ തങ്ങളുടെ നിയന്ത്രണപ്രദേശമായി കണക്കാക്കുകയും ചെയ്യുന്നു.
പുതിയ ഭൂപടം ഇന്ത്യയുടെ ഔദ്യോഗിക അതിര്‍ത്തി നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്ന ആശങ്ക നയതന്ത്ര വൃത്തങ്ങളില്‍ ഉയരുന്നുണ്ട്. എന്നാല്‍, ഇത് ഐക്യരാഷ്ട്രസഭയുടെ സാങ്കേതിക ഭൂപടമാണെന്നും അതിര്‍ത്തി തര്‍ക്കങ്ങളില്‍ അന്തിമ നിയമപരമായ തീരുമാനമോ അംഗീകാരമോ നല്‍കുന്നതല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഇന്ത്യചൈന അതിര്‍ത്തി വിഷയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും നയതന്ത്ര പ്രതികരണങ്ങള്‍ക്കും ഈ ഭൂപടം വഴിവെക്കാനിടയുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026