l o a d i n g

ബിസിനസ്

എക്സ്പോ 2030 റിയാദ്: ഒമാന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2026

റിയാദ് 2030 ഒക്ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെ റിയാദില്‍ നടക്കുന്ന ലോക എക്സ്പോയില്‍ (Expo 2030 Riyadh) പങ്കാളിത്തം ഔദ്യോഗികമായി ഉറപ്പാക്കിക്കൊണ്ട് ഒമാന്‍ സുല്‍ത്താനേറ്റ് കരാറില്‍ ഒപ്പുവെച്ചു.

എക്സ്പോ 2030 റിയാദ് വേദിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയ അണ്ടര്‍സെക്രട്ടറിയും ഒമാന്‍ പവലിയന്‍ കമ്മീഷണര്‍ ജനറലുമായ സയ്യിദ് സഈദ് സുല്‍ത്താന്‍ അല്‍ ബുസൈദിയും എക്സ്പോ 2030 റിയാദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തലാല്‍ അല്‍ മര്‍റിയും കരാറില്‍ ഒപ്പുവെച്ചു. ഇതോടെ എക്സ്പോയിലെ ഒമാന്‍ പവലിയന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് തയ്യാറെടുപ്പുകളും അടുത്ത ഘട്ടത്തിലേക്ക് കടക്കും. കരാര്‍ ഒപ്പുവെച്ചതിന് ശേഷം ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന എക്സ്പോ വേദി സന്ദര്‍ശിക്കുകയും ഒമാന്‍ പവലിയനായി മാറ്റിവെച്ച സ്ഥലം വിലയിരുത്തുകയും ചെയ്തു.

സൗദിയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ശക്തമായ സഹകരണവുമാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് സയ്യിദ് അല്‍ ബുസൈദി പറഞ്ഞു. ഒമാന്റെ പാരമ്പര്യം, സംസ്‌കാരം, ജനങ്ങളുടെ നേട്ടങ്ങള്‍, ഭാവി പ്രതീക്ഷകള്‍ എന്നിവ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന മികച്ചൊരു പവലിയനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമാന്റെ പങ്കാളിത്തം എക്സ്പോ 2030 റിയാദിന്റെ അന്താരാഷ്ട്രതലത്തിലുള്ള മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് സി.ഇ.ഒ തലാല്‍ അല്‍ മര്‍റി വ്യക്തമാക്കി. ഫ്രാന്‍സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഒമാനും പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുന്നത്. എക്സ്പോ ആരംഭിക്കുന്നതിന് നാല് വര്‍ഷം മുമ്പ് തന്നെ രാജ്യങ്ങള്‍ പങ്കാളിത്ത കരാറുകളില്‍ ഒപ്പുവെക്കുന്നത് വേള്‍ഡ് എക്സ്പോകളുടെ ചരിത്രത്തില്‍ ആദ്യമായാണ്.

'നാളെയെക്കുറിച്ചുള്ള മുന്‍കാഴ്ച' (Foresight for Tomorrow) എന്ന പ്രമേയത്തില്‍ നടക്കുന്ന എക്സ്പോയില്‍ 197 ഔദ്യോഗിക പങ്കാളികളും ഏകദേശം 4.2 കോടി സന്ദര്‍ശകരും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026