l o a d i n g

വേള്‍ഡ്

ഹിന്ദുരാഷ്ട്രം മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ആര്‍.എസ്.എസ്

Thumbnail
Publisher By     Staff Reporter
September 7, 2026

ലണ്ടന്‍ -ഹി്ന്ദു രാഷ്ട്രമെന്നത് മതത്തിന്റെയോ ജീവിതരീതിയുടെയോ അടിസ്ഥാനത്തിലല്ലെന്നും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള തര്‍ക്കവിഷയങ്ങളില്‍ ബ്രിട്ടിഷ് ഹിന്ദുക്കള്‍ ബ്രിട്ടനോടൊപ്പമാണ് നില്‍ക്കേണ്ടതെന്നും ആര്‍.എസ്.എസ് മേധാവി. ആര്‍.എസ്.എസ് നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ തുടര്‍ച്ചയായി ലണ്ടനില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു രാഷ്ട്രം എന്നത് മതത്തിന്റെയോ ആരാധനാരീതിയുടെയോ ആശയമല്ല. നാനാത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജീവിതദര്‍ശനമാണ്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു എന്ന വാക്കിനെ ഒരു പ്രത്യേക മതാചാരത്തിന്റെയോ ജീവിതശൈലിയുടെയോ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനാവില്ല. എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഹിന്ദുത്വം, നിരീശ്വരവാദം ഉള്‍പ്പെടെ വിവിധ ചിന്താധാരകള്‍ ഇന്ത്യയില്‍ നിന്നാണ് ഉയര്‍ന്നുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് എത്തുന്നത്. മറ്റുള്ളവരെ മതംമാറ്റേണ്ട ആവശ്യമില്ല. 'ഞങ്ങള്‍ മാത്രമാണ് ശരി' എന്നല്ല, 'ഞങ്ങളും ശരി, നിങ്ങളും ശരി' എന്ന സമീപനമാണ് ഹിന്ദുത്വത്തിന്റെ സാരം,' എന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയുടെയും ബ്രിട്ടന്റെയും താല്‍പര്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന്, യഥാര്‍ത്ഥ ഹിന്ദുത്വം ഒരിക്കലും സ്വന്തം കര്‍മഭൂമിയെ വഞ്ചിക്കാന്‍ പഠിപ്പിക്കില്ല എന്നായിരുന്നു ഭാഗവതിന്റെ മറുപടി. അത്തരം സാഹചര്യം ഉണ്ടായാല്‍ ബ്രിട്ടനില്‍ ജീവിക്കുന്നവര്‍ സ്വാഭാവികമായും ബ്രിട്ടന്റെ താല്‍പര്യത്തിനൊപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടെന്നും, ലോകത്തെ മികച്ചതാക്കാനുള്ള ആഗ്രഹം ഇന്നത്തെ യുവാക്കള്‍ക്കുണ്ടെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. അവര്‍ക്ക് ലക്ഷ്യം മാത്രം കാണിച്ചുകൊടുക്കണമെന്നും, അത് എങ്ങനെ നേടണമെന്ന രീതി അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കിനും ടൊറന്റോയ്ക്കും പിന്നാലെ ലണ്ടനിലും നടത്തിയ ഈ പ്രസംഗം ആര്‍.എസ്.എസ്യുടെ ആഗോള ഇടപെടല്‍ ശക്തിപ്പെടുത്താനും സംഘടനയെക്കുറിച്ചുള്ള കാഴ്ചപ്പാട് ലോകസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026