l o a d i n g

കേരള

*ടെക്കോണ്‍ 26' ടെക്‌നോളജി കോണ്‍ഫറന്‍സ്: അറിവുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

Thumbnail
Publisher By     Staff Reporter
September 5, 2026

കൊച്ചി: ലോകത്ത് ഓരോ നിമിഷവും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും, അതിവേഗം മാറുന്ന പുതിയ കാലത്തിനനുസരിച്ച് അറിവുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടേണ്ടത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. 'കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'ടെക്കോണ്‍ 26' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മള്‍ ജീവിക്കുന്നത് ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ്. മുമ്പ് പഠിക്കുമ്പോള്‍ ഒരു പുതിയ അറിവ് കിട്ടണമെങ്കില്‍ ലൈബ്രറിയില്‍ പോകുകയോ, അധ്യാപകനെ കാണുകയോ വേണം. ചിലപ്പോള്‍ നമ്മള്‍ അന്വേഷിക്കുന്ന കാര്യം കിട്ടിക്കൊള്ളണമെന്നുമില്ല.
പക്ഷേ പുതിയ തലമുറയ്ക്ക് ഏതു കാര്യത്തെക്കുറിച്ചുള്ള വിവരവും വിരല്‍ത്തുമ്പില്‍ ലഭിക്കും. എനിക്ക് എന്തെങ്കിലും ഒരു വസ്തുതാപരമായ പിഴവ് വന്നാല്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ നോക്കി തെറ്റാണെന്ന് ഉടന്‍ കണ്ടുപിടിക്കാന്‍ സാധിക്കും.

മനുഷ്യന്റെ എല്ലാ പരിണാമ ദിശകളിലും പുതിയ അറിവുകള്‍ ഉണ്ടായിട്ടുണ്ട്, ആ വേഗതയിലല്ല ഇപ്പോള്‍ അറിവുകള്‍ ഉണ്ടാകുന്നത്. അത്ഭുതകരമായ വേഗതയിലാണ് പുതിയ അറിവുകള്‍ ഉണ്ടാകുന്നത്. നമ്മള്‍ ഇവിടെയിരിക്കുമ്പോള്‍ ലോകത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍, സര്‍വ്വകലാശാലകളില്‍, വ്യത്യസ്തമായ വിഷയങ്ങളില്‍, ഗവേഷണം നടക്കുകയാണ്. ഓരോ നിമിഷവും പുതിയ അറിവുകള്‍ ലോകത്തെ മുഴുവന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഈ ദശകത്തിന്റെ അവസാനത്തോടെ കൃത്രിമബുദ്ധി മനുഷ്യന്റെ ബുദ്ധിശക്തിക്കൊപ്പം എത്തുമെന്ന റേ കുര്‍സ്വീലിന്റെ 'ദി സിംഗുലാരിറ്റി ഈസ് നിയര്‍' എന്ന പുസ്തകത്തിലെ പ്രവചനങ്ങളും, യുവല്‍ നോവാ ഹരാരിയുടെ 'ഹോമോ ഡിയൂസ്, സാപിയന്‍സ്' എന്നീ പുസ്തകങ്ങളിലെ മെഡിക്കല്‍ സയന്‍സിന്റെയും എ.ഐയുടെയും മുന്നേറ്റത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഭാവിയില്‍ എ.ഐയുടെയും നാനോ ടെക്‌നോളജിയുടെയും സഹായത്തോടെ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും വന്‍ വിപ്ലവങ്ങള്‍ സംഭവിക്കുമെന്നും മനുഷ്യന്റെ ആയുസ്സ് വലിയതോതില്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.
നിര്‍മ്മിത ബുദ്ധി , ക്വാണ്ടം കമ്പ്യൂട്ടിങ്, മെഷീന്‍ ലേണിങ്, സെമികണ്ടക്ടര്‍, റോബോട്ടിക് ടെക്‌നോളജി തുടങ്ങിയ അത്യാധുനിക വിഷയങ്ങളിലാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അറിവ് നേടാനുള്ള നിരന്തരമായ അന്വേഷണമാണ് ജീവിതമെന്നും, പുതിയ തലമുറയ്ക്ക് മുന്നില്‍ ഇത്തരം ഭാവി സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവുകള്‍ എത്തിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ്. വിവര സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഇക്കാലത്ത്, പുതിയ ആശയങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ച് സംവേദിക്കാന്‍ ഇത്രയും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഘടിപ്പിച്ച സംഘാടകരുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍, ഹാരിസ് ബീരാന്‍ എം.പി, രമേഷ് പിഷാരടി എം എല്‍ എ, ഷറഫുദീന്‍ പിലാക്കാട്, എന്‍ വി സി അഹമദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026