l o a d i n g

കേരള

മൂവാറ്റുപുഴയ്ക്ക് പിന്നാലെ മലപ്പുറത്തും പുതിയ ജില്ല വേണമെന്ന ആവശ്യം ശക്തമാകുന്നു - മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പ്രതികരണവുമായി ലീഗ് എം.എല്‍.എ

Thumbnail

മൂവാറ്റുപുഴ നഗരസഭയുടെ 'ത്രിവേണി ഓണാഘോഷം' മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2026

കൊച്ചി/മലപ്പുറം: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രസ്താവിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ 'ത്രിവേണി ഓണാഘോഷം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസൗകര്യം മുന്‍നിര്‍ത്തി ഡി ലിമിറ്റേഷന്‍ കമ്മീഷന്‍ മുഖേന മൂവാറ്റുപുഴക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അതില്‍ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓണാഘോഷങ്ങളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കുടിശ്ശികകള്‍ വിതരണം ചെയ്തുവരികയാണെന്നും, സപ്ലൈകോ ഓണം ഫെയറുകളിലൂടെ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കി വിപണിയിലെ വിലക്കയറ്റം തടയാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്റണി തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

പി.കെ നവാസ്
പി.കെ നവാസ്

മലപ്പുറത്തും പുതിയ ജില്ല അനിവാര്യം: പി.കെ. നവാസ് എം.എല്‍.എ

അതേസമയം, മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്തും പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എം.എല്‍.എ പി.കെ. നവാസ് രംഗത്തെത്തി. മൂവാറ്റുപുഴ ജില്ലയാകുന്നത് പോലെ തന്നെ ജനസംഖ്യയും വിസ്തീര്‍ണവും കണക്കിലെടുക്കുമ്പോള്‍ മലപ്പുറത്തും പുതിയ ജില്ല അനിവാര്യമാണെന്ന് താനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നവാസ് ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

എറണാകുളം ജില്ല (2011 സെന്‍സസ്): 32 ലക്ഷം ജനസംഖ്യ, 3,068 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം, ജനസാന്ദ്രത: 1,072/ച.കി.മീ. മലപ്പുറം (2011 സെന്‍സസ്): 41.13 ലക്ഷം ജനസംഖ്യ, 3,550 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം, ജനസാന്ദ്രത: 1,157/ച.കി.മീ.

ഭരണസൗകര്യത്തിനും വികസനത്തിനും പുതിയ ജില്ലകള്‍ അനിവാര്യമാണെങ്കില്‍ രണ്ടും യാഥാര്‍ഥ്യമാകണമെന്നും, മികച്ച ഭരണപരമായ ഇടപെടലുകള്‍ നടത്തുന്ന യു.ഡി.എഫ് സര്‍ക്കാറിന് ഇത് നടപ്പിലാക്കാന്‍ കഴിയുമെന്നും നവാസ് പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026