l o a d i n g

ബിസിനസ്

കൊച്ചി - ഷാർജ റൂട്ടിൽ ഇൻഡിഗോയുടെ ചരക്ക് വിമാന സർവീസ് ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 22, 2026

​
​കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (സിയാൽ) ഷാർജയിലേക്ക് ഇൻഡിഗോയുടെ ഷെഡ്യൂൾഡ് ചരക്കുവിമാന സർവീസ് ആരംഭിച്ചു. എയർബസ് A321 വിഭാഗത്തിലുള്ള വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
​നിലവിൽ ആഴ്ചയിൽ ഒരു സർവീസാണ് ഉള്ളത്. ഇത് ഘട്ടമായി ആഴ്ചയിൽ മൂന്നായി ഉയർത്താൻ പദ്ധതിയുണ്ട്. വാണിജ്യ ചരക്കുകൾക്കും സമയബന്ധിതമായി എത്തിക്കേണ്ട സാധനങ്ങൾക്കും ഈ സർവീസ് ഏറെ പ്രയോജനപ്പെടും. ഷാർജ വഴി യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും വിപണികളിലേക്ക് വേഗത്തിൽ ചരക്കുകൾ എത്തിക്കാൻ കയറ്റുമതിക്കാർക്ക് ഇതിലൂടെ സാധിക്കും.
​“കൊച്ചിക്കും ഷാർജയ്ക്കുമിടയിൽ ഇൻഡിഗോ കാർഗോയുടെ ഷെഡ്യൂൾഡ് സർവീസ് ആരംഭിക്കുന്നത് സിയാലിന്റെ കാർഗോ ശൃംഖലയ്ക്ക് കരുത്തേകും. കേരളത്തെ ഒരു പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇത്തരം അന്താരാഷ്ട്ര കണക്ടിവിറ്റികൾ പിന്തുണ നൽകും. പ്രാദേശിക കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഇത് പുതിയ അവസരങ്ങൾ തുറന്നുനൽകും,” സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.
​പഴങ്ങൾ, പച്ചക്കറികൾ, സമുദ്രോൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ചരക്കുകൾ സിയാൽ വഴി കൈകാര്യം ചെയ്യുന്നുണ്ട്. വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ച് കാർഗോ അടിസ്ഥാനസൗകര്യങ്ങളും എയർലൈൻ ശൃംഖലയും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സിയാൽ തുടരുകയാണ്.
​സർവീസ് ഉദ്ഘാടന ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി., എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി ഡാനിയേൽ, സന്തോഷ് ജെ. പൂവാട്ടിൽ, കാർഗോ ഹെഡ് സതീഷ് കുമാർ പൈ, ഇൻഡിഗോ കാർഗോ വൈസ് പ്രസിഡന്റ് വിപിൻ കുമാർ മോഹ്‌ല, ഇൻഡിഗോ അസോസിയേറ്റ് വൈസ് പ്രസിഡന്റ് (സെയിൽസ് - വെസ്റ്റ് & സൗത്ത്) ബിജു ശങ്കർ, ഡയറക്ടർ (കാർഗോ ഓപ്പറേഷൻസ് - വെസ്റ്റ് & സൗത്ത്) ജുബിലന്റ് ജോൺസൺ, ഡയറക്ടർ (സെയിൽസ് - നോർത്ത് & ഈസ്റ്റ്) സതീഷ് മിശ്ര എന്നിവർ പങ്കെടുത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026