l o a d i n g

കേരള

പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2026

തൃശൂര്‍- തൃശൂരിന്റെ തനത് സംസ്‌കാരത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമായ പുലിക്കളിയെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ട നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. പുലിക്കളിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നും പുലിക്കളി സംഘങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു വി.കെ. ശ്രീരാമന്റെ ആദ്യ ഫേസ്ബുക് കുറിപ്പ്. 'കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം' എന്ന് പുലിക്കളിയെ വിശേഷിപ്പിച്ച അദ്ദേഹം, ഈ കുംഭകുലുക്കിക്കളിയെയാണോ ശാര്‍ദൂലവിക്രീഡിതം എന്ന് വിളിക്കുന്നതെന്നും പരിഹസിച്ചിരുന്നു. കാസര്‍കോടന്‍ പുലിക്കളി മെയ് വഴക്കവും പരിശീലനവും വേണ്ട ആയോധന കലയാണെന്നും എന്നാല്‍ തൃശൂരിലെ പുലിക്കളി കേവലം ഒരു കാണാപ്പുറം സൃഷ്ടിക്കുന്ന 'സിങ്കിള്‍ തീം കാര്‍ണിവല്‍' മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

ശ്രീരാമന്റെ കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയയിലും സാംസ്‌കാരിക ലോകത്തും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സിനിമയില്‍ കഥാപാത്രങ്ങള്‍ക്കായി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന താരങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും, സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാര്‍ഗ്ഗവും സന്തോഷവുമാണ് ഈ കലാരൂപമെന്നും പുലിക്കളി സംഘങ്ങളും ആരാധകരും ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപിയും ഇതിനെതിരെ ശക്തമായി രംഗത്തെത്തി. തൃശൂര്‍ പൂരത്തോളം വലിപ്പമുള്ള ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അത് വൈകൃതമായതുകൊണ്ടാണെന്ന് പറയാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ശ്രീരാമനെപ്പോലൊരു കലാകാരനില്‍ നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ വഴി അടുത്തിടെ 24 ലക്ഷം രൂപ പുലിക്കളി സംഘങ്ങള്‍ക്ക് കൈമാറിയ കാര്യം ഓര്‍മ്മിപ്പിച്ച കേന്ദ്രമന്ത്രി, സാധാരണക്കാരായ കലാകാരന്മാരെ ആദരിക്കേണ്ടതിനു പകരം അധിക്ഷേപിക്കുന്നത് സങ്കടകരമാണെന്നും വ്യക്തമാക്കി.

ചുറ്റുമതിലുകളില്‍ നിന്നും സംഘാടകരില്‍ നിന്നും വലിയ തോതിലുള്ള അമര്‍ഷം ഉയര്‍ന്നതോടെയാണ് പോസ്റ്റ് പിന്‍വലിച്ച് വി.കെ. ശ്രീരാമന്‍ ഖേദപ്രകടനം നടത്തിയത്. തന്റെ അഭിപ്രായപ്രകടനം പുലിക്കളി കലാകാരന്മാര്‍ക്കും അതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതില്‍ തനിക്കുള്ള ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026