l o a d i n g

കേരള

സംസ്ഥാനതല കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയതു; പുതിയ കാര്‍ഷിക നയങ്ങളും പദ്ധതികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2026

കൊച്ചി: കര്‍ഷകര്‍ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കര്‍ഷകരെ ചേര്‍ത്തുപിടിച്ചുള്ള പുതിയ കാര്‍ഷിക നയങ്ങളും പദ്ധതികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. കളമശ്ശേരിയില്‍ സംസ്ഥാനതല കര്‍ഷക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന് അന്നം തരുന്ന കര്‍ഷകരോടുള്ള ആദരവും കാര്‍ഷിക വൃത്തിയോടുള്ള ബഹുമാനവുമാണ് കര്‍ഷകദിന ആഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്. ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലം കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ ആകാശവും നിഴലും നോക്കി കൃത്യമായി കാലാവസ്ഥ പ്രവചിച്ചിരുന്ന രീതി മാറി, ഇന്ന് കാര്‍ഷിക കലണ്ടര്‍ തന്നെ താളംതെറ്റിയ അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികളുടെ ആദ്യ ഇരകള്‍ പാവപ്പെട്ട കര്‍ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കാര്‍ഷികവൃത്തി തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ പിന്തുണയാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്. അധികാരത്തിലേറി രണ്ടു മാസത്തിനുള്ളില്‍ തന്നെ നെല്‍കര്‍ഷകര്‍ക്കുള്ള അധ്വാനഫലം ലഭ്യമാക്കാന്‍ നടപടിയെടുത്തു. റബ്ബറിന്റെ വില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയത് ഉടന്‍ തന്നെ 300 രൂപയാക്കും. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ഉണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക 25 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള പിന്തുണയും സംഭരണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കും.

കര്‍ഷകരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം തേടും. കൃഷിനാശവും വന്യജീവി ഭീഷണിയും തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പ്രാചീന രീതികളും കോര്‍ത്തിണക്കും. കൂടാതെ, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ വാല്യൂ അഡിഷന്‍ (മൂല്യവര്‍ദ്ധന) നടത്തി ഉല്‍പ്പന്നങ്ങള്‍ 'കേരള ബ്രാന്‍ഡ്' എന്ന പേരില്‍ വിപണിയിലിറക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിലും വേഗത്തിലും ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്തെ ഭൂനിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി 'രണ്ടാം ഭൂപരിഷ്‌കരണത്തിന്' സര്‍ക്കാര്‍ തുടക്കമിടും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും അവിടെ കാര്‍ഷിക വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയില്‍ ടൂറിസം, മള്‍ട്ടി-ക്രോപ്പിംഗ് (അവക്കാഡോ, റംബുട്ടാന്‍ തുടങ്ങിയവ) എന്നിവ പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടാകും. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പഠിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്ന കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖിനെയും അദ്ദേഹത്തിന്റെ ടീമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ പാരമ്പര്യ വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന് ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാര്‍ഡും മറ്റ് കര്‍ഷക അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായ മിന്‍ഹാജ് ആലം സ്വാഗതം പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മത്സ്യ ബന്ധന, സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ജെബി മേത്തര്‍, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, എംല്‍എമാരായ അന്‍വര്‍ സാദത്ത്,
ടി.ജെ. വിനോദ്, ഉമ തോമസ്, മാത്യു കുഴല്‍നാടന്‍, മനോജ് മുത്തേടന്‍, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മേയര്‍ അഡ്വ. മിനിമോള്‍ വി.കെ., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി സുഭാഷ്, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ഡയറക്ടര്‍ സോയില്‍ സര്‍വ്വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ സാജു കെ. സുരേന്ദ്രന്‍, കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം. ജുനൈദ് ബുഷ്റി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ബോര്‍ഡ് മെമ്പര്‍ റ്റി.എ. നവാസ്,
കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026