l o a d i n g

ബിസിനസ്

അത്തിപ്പഴം ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടവുമായി തബൂക്ക്

Thumbnail

തബൂക്ക്: വൈവിധ്യമാര്‍ന്ന പരിസ്ഥിതിയും അനുയോജ്യമായ കാലാവസ്ഥയും പ്രയോജനപ്പെടുത്തി സൗദി അറേബ്യയിലെ പ്രമുഖ കാര്‍ഷിക മേഖലയായി തബൂക്ക് ഉയര്‍ന്നുവരുന്നു. ഉയര്‍ന്ന പോഷകമൂല്യവും സാമ്പത്തിക പ്രധാന്യവുമുള്ള വേനല്‍ക്കാല പഴവര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട അത്തിപ്പഴം ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടമാണ് തബൂക്ക് കൈവരിക്കുന്നത്.
നിലവില്‍ 55,000-ഓളം അത്തിമരങ്ങളാണ് തബൂക്ക് മേഖലയിലുള്ളത്. ഇവിടെ നിന്നുള്ള വിവിധ ഇനം അത്തിപ്പഴങ്ങള്‍ പ്രാദേശിക വിപണികളിലേക്ക് വന്‍തോതില്‍ വിതരണം ചെയ്യുന്നത് വഴി രാജ്യത്തെ കാര്‍ഷിക മേഖലയില്‍ തബൂക്കിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുന്നു.തബൂക്കിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഏറെ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒന്നാണ് അത്തിപ്പഴമെന്ന് പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തബൂക്ക് ശാഖാ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അംജദ് ബിന്‍ അബ്ദുല്ല ഥല്ലാബ് വ്യക്തമാക്കി.

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രാദേശിക കര്‍ഷകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനുമുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴമായി നേരിട്ട് കഴിക്കുന്നതിനും ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായതിനാല്‍ അത്തിപ്പഴത്തിന് വലിയ ആവശ്യക്കാരാണുള്ളത്. ഇത് കര്‍ഷകര്‍ക്ക് വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാന്‍ മികച്ച അവസരം നല്‍കുന്നു. 2.7 ലക്ഷത്തിലധികം ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന തബൂക്കിലെ ഫാമുകള്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026