l o a d i n g

സാംസ്കാരികം

ജിദ്ദ മല്ലൂസും എന്‍ കംഫര്‍ട്സും സംയുക്തമായി സിനിമ പ്രദര്‍ശനം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2026

ജിദ്ദ: സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും സൗദിയില്‍ ചിത്രീകരിച്ചതും പ്രവാസികള്‍ അഭിനയിച്ചതുമായ പൂര്‍ണ്ണദൈര്‍ഘ്യ ചലച്ചിത്രമായ 'മസ്റ' ക്ഷണിക്കപ്പെട്ട അതിഥികള്‍ മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. ജിദ്ദ പ്രവാസിയായ ജുനൈസ് കാപ്പ് സംവിധാനം ചെയ്ത് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ 'ബോളാഗോളം' സിനിമയുടെ ടീസറും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഡോ. ഇന്ദുവും ഷമീം ടീച്ചറും സംയുക്തമായി സിനിമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ഡോ. ഇന്ദു സ്വാഗതം പറയുകയും നാസര്‍ ശാന്തപുരം അധ്യക്ഷത വഹിക്കുകയും ചെയ്തു. എന്‍ കണ്‍ഫേര്‍ട്സ് സി.ഇ.ഒ ലത്തീഫ് കപ്പുങ്ങല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. 'മസ്‌റ' സംവിധായകന്‍ അലി അരികത്തിനെ ജിദ്ദ മല്ലൂസ് അംഗമായ റെജിയും വാസു ഹംദാനും ചേര്‍ന്ന് പൊന്നാട അണിയിക്കുകയും ജാഫറലി പാലക്കോടും ഡോക്ടര്‍ അഷ്‌റഫും ചേര്‍ന്ന് ഉപഹാരം നല്‍കുകയും ചെയ്തു.

'ബോളാഗോളം' സിനിമയുടെ സംവിധായകന്‍ ജുനൈസ് കാപ്പിനെ നൗഷാദ് ചാത്തല്ലൂരും അദ്നുവും ചേര്‍ന്ന് പൊന്നാട അണിയിച്ചു. എന്‍ കണ്‍ഫേര്‍ട്സ് സി.ഇ.ഒ ലത്തീഫ് കാപ്പുങ്ങലും ഡോ. ഇന്ദുവും ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരം നല്‍കി. ബോളാഗോളം സിനിമയുടെ നിര്‍മ്മാതാവ് സലിം പി.ടിയെ മുഹ്‌സിന്‍ തയ്യിലും മുസ്തഫ കോഴിശ്ശേരിയും ചേര്‍ന്ന് പൊന്നാടയണിയിച്ചു. ഷമീം ടീച്ചറും ഷംസു പാറലും ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.

'കോവിഡാനന്തരം മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ തൊഴിലാളികളിലുണ്ടായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് ഹിമാലയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇരുമ്പുഴി സ്വദേശിയും ബദര്‍ തമാം പോളിക്ലിനിക്ക് മാര്‍ക്കറ്റിംഗ് മാനേജറുമായ ഡോക്ടര്‍ അഷ്‌റഫിനെ നാസര്‍ ശാന്തപുരവും അയ്യൂബ് മുസ്ലിയാരകത്തും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. 'ബോളാഗോളം' സിനിമയില്‍ അഭിനയിച്ച മാസ്റ്റര്‍ മുഹമ്മദ് യസീനുള്ള ഉപഹാരം മാസ്റ്റര്‍ ഷയാന്‍ നൗഷാദ് കൈമാറി.

തുടര്‍ന്ന് നൗഷാദ് ചാത്തല്ലൂര്‍, ഡോ. അഷ്റഫ് (ബദര്‍ തമാം), മുഹ്സിന്‍ തയ്യില്‍, അലി അരിക്കത്ത്, ജുനൈസ് കാപ്പ്, സലീം പി.ടി., വാസു ഹംദാന്‍, ബഷീര്‍ പരുത്തി കുന്നന്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. അയ്യൂബ് മുസ്ലിയാരകത്ത് നന്ദി പറഞ്ഞു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026