l o a d i n g

കേരള

സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഐടിഐ, ഡിപ്ലോമക്കാര്‍ക്കും കോളേജില്‍ ബിരുദ പഠനത്തിനു ചേരാം

Thumbnail

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റം. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്നതിന് ഇനിമുതല്‍ പ്ലസ് ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും ഇനി ബിരുദ പഠനത്തിന് ചേരാനാകും. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് (NCRF) അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് കോളേജുകളിലെ ഏത് ബിരുദ കോഴ്‌സുകളും തിരഞ്ഞെടുക്കാനും, ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാനും സാധിക്കും. പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും, പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് (മൂന്നാം സെമസ്റ്റര്‍) ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.

2027-28 അധ്യയന വര്‍ഷം മുതല്‍ പുതിയ പ്രവേശന രീതി നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും പോളിടെക്‌നിക്കുകള്‍ക്കും കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലുകള്‍ തുറന്നിടുന്നതാണ് ഈ പുതിയ തീരുമാനം.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026