l o a d i n g

ബിസിനസ്

സൗദി അറേബ്യയുടെ ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടം: ഇന്റര്‍നെറ്റ് വേഗതയിലും ഉപയോഗത്തിലും പുതിയ റെക്കോര്‍ഡുകള്‍; ഓണ്‍ലൈന്‍ ഷോപ്പിംഗ് 76.9 ശതമാനം

Thumbnail

റിയാദ്: സൗദി അറേബ്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ വന്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ (CST) പുറത്തുവിട്ട അഞ്ച് പതിപ്പായ 'സൗദി ഇന്റര്‍നെറ്റ് റിപ്പോര്‍ട്ട്' പ്രകാരം, 2025-ല്‍ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത ശരാശരി 216 മെഗാബിറ്റ് പെര്‍ സെക്കന്‍ഡായി (Mbps) ഉയര്‍ന്നു (മുന്‍ വര്‍ഷം ഇത് 203 Mbps ആയിരുന്നു). ഈ നേട്ടത്തോടെ ജി20 രാജ്യങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ സൗദിക്ക് സാധിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗം 99.6 ശതമാനത്തിലെത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 61.3 ശതമാനവും ദിവസവും കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു. പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം ആളൊന്നിന് ശരാശരി 53 ജിഗാബൈറ്റാണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണ്. 5G ഡൗണ്‍ലോഡ് വേഗത ശരാശരി 320 Mbps ആയി ഉയര്‍ന്നു (പ്രതികരണ സമയം/ലേറ്റന്‍സി 24 മില്ലിസെക്കന്‍ഡ്). ഫിക്‌സഡ് ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത മുന്‍ വര്‍ഷത്തെ 120.4 Mbpsല്‍ നിന്ന് 151 Mbps ആയി വര്‍ദ്ധിച്ചു.

എഐ ടൂളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ച് 45.2 ശതമാനത്തിലെത്തി. ചാറ്റ്ജിപിടിയാണ് (ChatGPT) ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ്. ഗവണ്‍മെന്റ് ഇ-സേവനങ്ങള്‍ 96 ശതമാനവും ഓണ്‍ലൈന്‍ ബാങ്കിംഗ് 85.9 ശതമാനവും ആളുകള്‍ ഉപയോഗിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയത് 76.9 ശതമാനമാണ്. ഇതില്‍ 87.7 ശതമാനവും വസ്ത്രങ്ങളും പാദരക്ഷകളുമാണ്.

വാട്‌സാപ്പാണ് (92.7%) സൗദിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമം. സ്‌നാപ്ചാറ്റ് (83.6%), ടിക്ടോക് (77%) എന്നിവയാണ് തൊട്ടുപിന്നില്‍. ഓണ്‍ലൈന്‍ ഗെയിമുകളിലെ ലേറ്റന്‍സി 89 ശതമാനം മെച്ചപ്പെട്ടു.

ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗം രേഖപ്പെടുത്തിയത് റിയാദ് മേഖലയിലാണ് (30.6%). മക്ക മേഖല (20.5%), കിഴക്കന്‍ മേഖല (16.8%) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.

അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ITU) 2026ലെ ഐസിടി ഡെവലപ്മെന്റ് ഇന്‍ഡക്‌സില്‍ 159 സമ്പദ്വ്യവസ്ഥകളില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026