l o a d i n g

കേരള

വഖഫില്‍ അന്നും ഇന്നും ഒരേനിലപാട്, മുഖ്യമന്ത്രി പറയുന്നത് കള്ളമെന്ന് പിണറായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026




തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ കളവുപറഞ്ഞ് ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ തനിക്കെതിരേ വര്‍ഗീയത പരത്തുന്നുവെന്ന ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടുകള്‍തന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുകയെന്നത് ബി.ജെ.പി. കൊണ്ടുവന്ന നിയമഭേദഗതിയാണ്. രാജ്യത്തെ ബി.ജെ.പി ഇതര സര്‍ക്കാരുകളില്‍ ആദ്യമായി ഈ ഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കുകയാണ് യു.ഡി.എഫ് ചെയ്തത്. അതുവഴി യു.ഡി.എഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ഇക്കാര്യത്തിലെ വിയോജിപ്പ് അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്. കേന്ദ്രത്തിന്റെ ഇത്തരം മാറ്റങ്ങളോട് യോജിച്ചുപോകുന്നതാണോ അതോ വിയോജിക്കുന്നതാണോ വര്‍ഗീയതയെന്നും പിണറായി ചോദിച്ചു.

നിയമഭേദഗതിക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കുകയും ശക്തമായ നിയമപോരാട്ടങ്ങള്‍ നടത്തുകയും ചെയ്തവരാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍. ബോര്‍ഡ് പുനഃസംഘടനയില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്താതെ രണ്ട് സീറ്റുകള്‍ ഒഴിച്ചിടുകയാണ് അന്ന് ചെയ്തത്. എന്നാല്‍, ഭരണമാറ്റത്തിനുശേഷം എല്‍.ഡി.എഫ് അതേ നിലപാട് ആവര്‍ത്തിച്ചപ്പോള്‍ അതിനെ മുഖ്യമന്ത്രി വര്‍ഗീയതയായി ചിത്രീകരിച്ചു. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026