l o a d i n g

ആരോഗ്യം

ആരോഗ്യ സംരക്ഷണം: നജ്റാനിലെ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ട്രാക്കുകള്‍ ജനപ്രിയമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

നജ്റാന്‍: വേനല്‍ക്കാല അവധിക്കാലത്ത് സൗദിയിലെ നജ്റാനിലെ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ട്രാക്കുകളിലേക്ക് എല്ലാ പ്രായത്തിലുമുള്ള ജനങ്ങളുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ദ്ധിക്കുന്നു. നടത്തം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനുമായി നജ്റാന്‍ നഗരസഭ നഗരത്തിലും വിവിധ ഗവര്‍ണറേറ്റുകളിലുമായി 44 സ്‌പോര്‍ട്‌സ് ട്രാക്കുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നഗരസഭയുടെ നഗരസൗന്ദര്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള ഈ ട്രാക്കുകളില്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍, സൈക്ലിംഗ് ലൈനുകള്‍, ആധുനിക ലൈറ്റിംഗ്, വിശ്രമസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

നജ്റാനിലെ കിംഗ് ഫഹദ് പാര്‍ക്കിലെ 2,660 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള നടത്ത ട്രാക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഇടതൂര്‍ന്ന മരങ്ങളും വിശാലമായ ഹരിതഭൂമിയും ചുറ്റുമുള്ള ഈ പാര്‍ക്കില്‍ താരതമ്യേന തണുത്ത അന്തരീക്ഷമായതിനാല്‍ വ്യായാമത്തിനും വിനോദത്തിനുമായി നിരവധി കുടുംബങ്ങളും ഫിറ്റ്‌നസ് പ്രേമികളുമാണ് ദിവസേന എത്തുന്നത്. പ്രിന്‍സ് ജലാവു ബിന്‍ അബ്ദുല്‍ അസീസ് പാര്‍ക്കിലെ നടത്ത ട്രാക്കും സമാനമായ സൗകര്യങ്ങളോടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.

ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ശാരീരിക വ്യായാമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം വര്‍ദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ ട്രാക്കുകളിലെ വലിയ ജനപങ്കാളിത്തമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026