l o a d i n g

കേരള

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 13, 2026

കൊല്ലം: വിവാഹസല്‍ക്കാരത്തിനിടയില്‍ ഐസ്‌ക്രീം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണ വധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിമുക്ക് ബി.എസ്.എ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു സംഭവം.

വിവാഹശേഷം നടന്ന വിരുന്നിനിടെ വധുവിന്റെ ബന്ധുക്കള്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടെങ്കിലും, തീര്‍ന്നുപോയതായി കാറ്ററിങ് ജീവനക്കാര്‍ അറിയിച്ചു. ഇത് വാക്കുതര്‍ക്കത്തിന് വഴിവെക്കുകയും, തുടര്‍ന്ന് ചിലര്‍ ഫ്രീസര്‍ ബോക്സ് തുറന്ന് സ്വയം ഐസ്‌ക്രീം എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ നീക്കം കാറ്ററിങ് ജീവനക്കാരും മറ്റ് ബന്ധുക്കളും ചോദ്യം ചെയ്തതോടെ തര്‍ക്കം കയ്യാങ്കളിയിലേക്കും കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെത്തുടര്‍ന്ന് പള്ളിമുക്ക്-ഇരവിപുരം റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവാഹദിവസം വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ ചില ചെറിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും, അതിന്റെ തുടര്‍ച്ചയാണ് സല്‍ക്കാരത്തിനിടയിലെ അക്രമമെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ഇരവിപുരം പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

്ഏതാനും മാസം മുന്‍പ് തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിന് പപ്പടം വിളമ്പാത്തതിന്റെ പേരില്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവം കേരളമാകെ ചര്‍ച്ച ചെയ്തതിന്റെ ചൂട് ആറുംമുന്‍പെയാണ് ഐസ്‌ക്രീം സംഘര്‍ഷം. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലായിരുന്നു പപ്പട സംഘര്‍ഷം. വിവാഹ സല്‍ക്കാര ഹാളില്‍ പപ്പടം എത്താതിരുന്നതോടെയാണ് ഊട്ടുപുരയില്‍ നിന്ന് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തര്‍ക്കത്തിലേക്കും തുടര്‍ന്ന് ഇരുഭാഗത്തെയും ആളുകള്‍ ഏറ്റുപിടിച്ച് കൂട്ടതല്ലിലേക്കും നീങ്ങുകയായിരുന്നു. സംഘര്‍ഷം ചര്‍ച്ചയാവുകയും പോലീസ് ഇടപെടുകയും ചെയ്തുവെങ്കിലും വധുവിന്റെയും വരന്റെയും വീട്ടുകാര്‍ പരാതിയില്ലെന്ന് പറഞ്ഞതോടെ സംഭവം കെട്ടടങ്ങി. എങ്കിലും സംഘര്‍ഷ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026