l o a d i n g

ബിസിനസ്

അബഹ വിമാനത്താവളത്തിന് ചരിത്ര നേട്ടം; ഒറ്റ ദിവസം കൈകാര്യം ചെയ്തത് 130-ലധികം സര്‍വീസുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026

റിയാദ്: ക്ലസ്റ്റര്‍2 എയര്‍പോര്‍ട്‌സിന്റെ നിയന്ത്രണത്തിലുള്ള അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചരിത്രത്തിലാദ്യമായി ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്ത് പുതിയ റെക്കോര്‍ഡ്. ജൂലൈ 5-ന് വിമാനത്താവളത്തില്‍ 130-ലധികം സര്‍വീസുകളുണ്ടായി. ഇത് റെക്കോര്‍ഡാണ്.
130 സര്‍വീസുകളില്‍ 117 ആഭ്യന്തര സര്‍വീസുകളും 15 അന്താരാഷ്ട്ര സര്‍വീസുകളുമായിരുന്നു.

വേനല്‍ക്കാലത്ത് ഈ മേഖലയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും വിനോദസഞ്ചാര-സാംസ്‌കാരിക പരിപാടികളുമാണ് യാത്രാ തിരക്ക് ഇത്രയധികം ഉയരാന്‍ കാരണം. വര്‍ദ്ധിച്ചുവരുന്ന ഈ യാത്രാ ആവശ്യകതയെ കൃത്യമായി നേരിടാന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സംവിധാനത്തിന് കഴിഞ്ഞുവെന്നതിന്റെ തെളിവുകൂടിയാണിത്.

ദേശീയ ഗതാഗത-ലോജിസ്റ്റിക് തന്ത്രത്തിന് കീഴിലുള്ള ഏവിയേഷന്‍ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഈ നേട്ടം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തിനൊപ്പം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ യാത്രക്കാര്‍ക്ക് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026