l o a d i n g

ബിസിനസ്

സൗദി അറേബ്യന്‍ സ്വകാര്യ വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു; 2025-ല്‍ എത്തിയത് 20 ബില്യണ്‍ റിയാല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

റിയാദ്: സൗദി അറേബ്യയുടെ സ്വകാര്യ വിപണിയിലേക്ക് 2025-ല്‍ മാത്രം എത്തിയത് 20 ബില്യണ്‍ സൗദി റിയാല്‍ (5.3 ബില്യണ്‍ ഡോളര്‍) വിദേശ സ്വകാര്യ മൂലധന നിക്ഷേപം. രാജ്യത്തെ മൊത്തം സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ 60 ശതമാനത്തോളം വരുമിത്. സൗദിയിലെ സ്വകാര്യ മൂലധന മേഖലയുടെ തുടര്‍ച്ചയായ വികാസത്തെയാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

സൗദി വെഞ്ച്വര്‍ ക്യാപിറ്റല്‍ (SVC) പുറത്തിറക്കിയ 'ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍ സൗദി അറേബ്യാസ് പ്രൈവറ്റ് മാര്‍ക്കറ്റ്‌സ്' എന്ന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. രാജ്യത്തെ വെഞ്ച്വര്‍ ക്യാപിറ്റല്‍, പ്രൈവറ്റ് ഇക്വിറ്റി, പ്രൈവറ്റ് ഡെറ്റ് വിപണികളിലേക്കുള്ള അന്താരാഷ്ട്ര നിക്ഷേപ പ്രവാഹത്തെയും, വിഷന്‍ 2030-ന്റെ ഭാഗമായി നിക്ഷേപങ്ങളുടെ പ്രധാന കേന്ദ്രമായി സൗദി അറേബ്യ മാറാന്‍ കാരണമായ ഘടകങ്ങളെയും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.

'സൗദി അറേബ്യയുടെ സ്വകാര്യ വിപണി ഒരു നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര മൂലധനം ഇപ്പോള്‍ സൗദിയെ ഒരു പ്രധാന നിക്ഷേപ കേന്ദ്രമായിത്തന്നെയാണ് കാണുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം 150 സ്ഥാപനങ്ങളാണ് ഈ വിപണിയില്‍ പങ്കാളികളായത്,' എസ്വിസി സിഇഒ നോറ അല്‍ സര്‍ഹാന്‍ പറഞ്ഞു. സുതാര്യമായ നിയമനടപടികളും മെച്ചപ്പെട്ട വിപണി അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപകര്‍ക്ക് സൗദിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

2019 മുതല്‍ സൗദി സ്വകാര്യ വിപണിയിലേക്ക് 40 ബില്യണ്‍ റിയാലിലധികം വിദേശ സ്വകാര്യ മൂലധനമാണ് എത്തിയത്. സമഗ്രമായ സാമ്പത്തിക പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളിലെ ആധുനികവല്‍ക്കരണവുമാണ് ഇതിന് സഹായകമായത്. മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും വലിയ വെഞ്ച്വര്‍ ക്യാപിറ്റല്‍ വിപണിയായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സൗദി അറേബ്യ സ്ഥാനം നിലനിര്‍ത്തി. ഫിന്‍ടെക്, ഇ-കൊമേഴ്സ് മേഖലകള്‍ക്ക് പുറമെ ആരോഗ്യം, എന്റര്‍പ്രൈസ് സോഫ്റ്റ്വെയര്‍, എഡ്യൂക്കേഷന്‍ ടെക്നോളജി, ഫുഡ് ആന്‍ഡ് ബീവറേജ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലേക്കും നിക്ഷേപകര്‍ താല്പര്യം കാണിക്കുന്നു.

സാമ്പത്തിക സ്ഥിരത, നിയന്ത്രണങ്ങളിലെ ആധുനികവല്‍ക്കരണം, മൂലധന വിപണിയിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കാര്‍ പിന്തുണയുള്ള ഉത്തേജക മൂലധനം എന്നിവയുള്‍പ്പെടെ ഏഴ് പ്രധാന ഘടകങ്ങളാണ് വിദേശ നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷന്‍ 2030-ന്റെ ഭാഗമായി കൂടുതല്‍ കരുത്തുറ്റതും ആഗോളതലത്തില്‍ ബന്ധിപ്പിക്കപ്പെട്ടതുമായ സ്വകാര്യ മൂലധന വിപണി കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എസ്വിസി തുടരുകയാണ്.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026