l o a d i n g

കായികം

ഇതിഹാസത്തിന് 39; റിയാദില്‍ ആവേശം വാനോളമുയര്‍ത്തി അര്‍ജന്റീന ആരാധകര്‍

Thumbnail

റിയാദ്: റൊസാരിയോയിലെ തെരുവുകളില്‍ നിന്ന് പന്തുരുട്ടിത്തുടങ്ങി, ലോകകിരീടത്തില്‍ മുത്തമിട്ടിട്ടും കാല്‍ക്കരുത്തിന് പ്രായം ബാധിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ലയണല്‍ മെസ്സി. കാല്‍പ്പന്തിന്റെ മാന്ത്രികന് മുപ്പത്തൊമ്പതാം ജന്മദിനം ജന്മനാടായ അര്‍ജന്റീനയിലെയോ കളിമുറ്റമായ മയാമിയിലെയോ പോലെ തന്നെ ആവേശം റിയാദിലും വാനോളമുയര്‍ന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് ഇന്നും ഫുട്‌ബോള്‍ എന്നാല്‍ മെസ്സിയാണ്. അതേ ആവേശത്തില്‍ റിയാദിലെ അര്‍ജന്റീന ആരാധകര്‍ പ്രിയതാരത്തിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെയാണ് കൊണ്ടാടിയത്.
പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച് മുപ്പത്തിയൊമ്പതിന്റെ നിറവിലും അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മെസ്സി വിസ്മയം തീര്‍ക്കുമ്പോള്‍, ചരിത്രഗാഥ ഇനിയും നീളണമെന്നാണ് റിയാദിലെ ആരാധകക്കൂട്ടത്തിന്റെ പ്രാര്‍ത്ഥനയും ആശംസയും.

ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന് തുടക്കമായതു മുതല്‍ റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘റിയാദ് ടാക്കീസ്’ ഒരുക്കിയ തത്സമയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശന വേദിയായിരുന്നു പിറന്നാള്‍ ആഘോഷത്തിന്റെ കേന്ദ്രം. മെസ്സിയുടെ ഫുട്‌ബോള്‍ കരിയറിലെ ഇതിഹാസ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സ്‌പെഷ്യല്‍ വീഡിയോ പ്രദര്‍ശനം കാണികളുടെ കണ്ണും മനസും നിറച്ചു.
അല്‍ മദീന റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം കുറിച്ചു. റിയാദിലെ മലയാളി പ്രവാസികള്‍ക്കൊപ്പം സ്വദേശികളടക്കം നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് മധുരം പങ്കുവെക്കാനും മെസ്സിക്ക് ജയ് വിളിക്കാനും ഒത്തുകൂടിയത്.

പ്രവാസലോകത്തെ ഫുട്‌ബോള്‍ കമ്പം വിളിച്ചോതിയ പരിപാടികള്‍ക്ക് ഷൈജു പച്ച, റാഷിദ് ഫോണ്‍ ഹൗസ്, റഷീദ് ഉമര്‍, ഷിജു ബഷീര്‍, നാദിര്‍ഷ, സജീര്‍ സമദ്, സഹീര്‍, മുത്തലിബ്, എടവണ്ണ സുനില്‍ ബാബു, ഷൈജു മദീന, അൻവർ യൂനൂസ് , നാസില്‍ റോസൈസ്, റൗഫ്, ഉസ്മാന്‍, ഇബ്രാഹിം, അനസ്, മുഹമ്മദ് ഷാനു, അജീബ് ബഷീര്‍, നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലെ ലോകകപ്പ് മത്സരങ്ങളിലും ഫാന്‍സ് കൂട്ടായ്മയുടെ ആവേശം റിയാദിലെ ബിഗ് സ്‌ക്രീന്‍ വേദികളില്‍ തുടരും

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026