l o a d i n g

കായികം

കാനഡയെ തകര്‍ത്ത് സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

വന്‍കൂവര്‍ -ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ സഹ-ആതിഥേയരായ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് (2-1) പരാജയപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. വാന്‍കൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും, ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടി കാനഡയും ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
കളിയുടെ ആദ്യ പകുതിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. കാനഡയ്ക്ക് പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ല.
രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റില്‍ തന്നെ (46ാം മിനിറ്റ്) റൂബന്‍ വര്‍ഗാസിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് എടുത്തു. 57-ാം മിനിറ്റില്‍ യോഹാന്‍ മാന്‍സാംബി സ്വിസ് പടയ്ക്കായി രണ്ടാമത്തെ ഗോളും നേടി ടീമിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു (20).
രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ കാനഡ ടീമില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി. 75-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡ് കളത്തിലിറങ്ങി വെറും 73 സെക്കന്‍ഡുകള്‍ക്കുള്ളില്‍ (76ാം മിനിറ്റില്‍) കാനഡയ്ക്കായി ഒരു ഗോള്‍ മടക്കി (21). നഥാന്‍-ഡിലന്‍ സാലിബയുടെ മികച്ച പാസില്‍ നിന്നായിരുന്നു ഈ ഗോള്‍.
തുടര്‍ന്ന് സമനിലയ്ക്കായി കാനഡ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറുടെ പ്രതിരോധ നിരയുടെയും മികച്ച പ്രകടനം സ്വിറ്റ്സര്‍ലന്‍ഡിന് വിജയം സമ്മാനിക്കുകയായിരുന്നു.
ഈ വിജയത്തോടെ സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍, രണ്ടാം സ്ഥാനക്കാരായ കാനഡയുടെ അടുത്ത മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണിലായിരിക്കും നടക്കുക.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026