l o a d i n g

കേരള

ഉംറ തീര്‍ത്ഥാടകരുടെ രക്ഷകരായി ഫുട്‌ബോള്‍ ആരാധകര്‍; കണ്ണൂരില്‍ വന്‍ ദുരന്തം ഒഴിവായത് യുവാക്കളുടെ സമയോചിത ഇടപെടലിലൂടെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2026

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കത്തിയമര്‍ന്നപ്പോള്‍, രക്ഷകരായത് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ആസ്വദിച്ചിരുന്ന ഒരു സംഘം യുവാക്കള്‍. പുലര്‍ച്ചെ ശിവപുരത്തുണ്ടായ തീപിടുത്തത്തില്‍ ബസിലുണ്ടായിരുന്ന 42 തീര്‍ത്ഥാടകരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വയനാട്ടില്‍ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട ബസ് മട്ടന്നൂരിനടുത്തുള്ള ശിവപുരത്തെത്തിയപ്പോള്‍ ബസിന്റെ പിന്‍ഭാഗത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വണ്ടി നിര്‍ത്തി. യാത്രക്കാരെ വേഗത്തില്‍ പുറത്തിറക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ, സമീപത്ത് ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്ന യുവാക്കള്‍ ഈ കാഴ്ച കണ്ട് ഓടിയെത്തുകയായിരുന്നു.

ഒരു നിമിഷം പോലും വൈകാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഇവര്‍, യാത്രക്കാരെ സുരക്ഷിതരാക്കുന്നതിനൊപ്പം ബസിനുള്ളിലുണ്ടായിരുന്ന ലഗേജുകള്‍ പുറത്തെടുക്കാനും മുന്‍കൈ എടുത്തു. തീ കൂടുതല്‍ വ്യാപിക്കുന്നതിന് മുന്‍പ് തന്നെ യാത്രക്കാരെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു.

പിന്നാലെ മട്ടന്നൂരില്‍ നിന്നും കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. ഫുട്‌ബോള്‍ ആവേശത്തിനിടയിലും നാടിന്റെ രക്ഷകരായി മാറിയ ഈ യുവാക്കളുടെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ബസിന് തീപിടിച്ചതിനൊപ്പം സമീപത്തെ ഒരു പഴക്കടയും പൂര്‍ണ്ണമായും നശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും അധികൃതര്‍ അറിയിച്ചു.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026