l o a d i n g

ബിസിനസ്

ഡോ. മഹാ ബിന്‍ത് മിഷാരി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2026

റിയാദ്: അന്താരാഷ്ട്ര സംഘടനയായ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാജകുമാരി ഡോ. മഹാ ബിന്‍ത് മിഷാരി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിന് നേതൃത്വം നല്‍കുന്നതിനും അതിന്റെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതിനുമാണ് പുതിയ നിയമനം. ഹെല്‍ത്ത് കെയര്‍, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നേതൃപാടവം തെളിയിച്ച മികച്ചൊരു കരിയറാണ് പുതിയ സി.ഇ.ഒയുടേത്.

ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, സ്ഥാപന വികസനം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിത്വമാണ് ഡോ. മഹാ രാജകുമാരി. ആഗോള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും ഇന്നൊവേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും അവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സൗദി അറേബ്യയുടെ സാന്നിധ്യവും സ്വാധീനവും ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അല്‍ ഫൈസല്‍ യൂണിവേഴ്സിറ്റിയുടെ എക്സ്റ്റേണല്‍ റിലേഷന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റായാണ് അവര്‍ ഏറ്റവും ഒടുവില്‍ സേവനമനുഷ്ഠിച്ചത്.

നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ദൃഢമായ പങ്കാളിത്തം കെട്ടിപ്പടുക്കുക, പ്രായോഗിക പരിഹാരങ്ങള്‍ നടപ്പാക്കുക എന്നിവയിലൂടെ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാന്‍ നേതാക്കള്‍, നിക്ഷേപകര്‍, നവീന ആശയക്കാര്‍, തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ളവര്‍ എന്നിവരെ പ്രാപ്തരാക്കുക എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൗത്യത്തിന് പുതിയ സി.ഇ.ഒ നേതൃത്വം നല്‍കും.

ഡോ. മഹായുടെ നിയമനം നേതൃപാടവം, ദീര്‍ഘവീക്ഷണം, ആഗോള പരിചയം എന്നിവയുടെ മികച്ച സംയോജനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ യാസിര്‍ അല്‍-റുമയ്യന്‍ പറഞ്ഞു. ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാവി ലക്ഷ്യങ്ങളെ പോസിറ്റീവായി സ്വാധീനിക്കുമെന്നും സ്വാധീനമുള്ള ആശയങ്ങളുടെയും നിക്ഷേപങ്ങളുടെയും ആഗോള ചാലകശക്തിയായി തുടരാന്‍ പുതിയ നേതൃത്വത്തിന് സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോ. മഹാ വ്യക്തമാക്കി. വരും തലമുറകളെ സേവിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്ക് കൂടുതല്‍ വികസിപ്പിക്കുന്നതിനും അതിന്റെ സുസ്ഥിരമായ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി, പങ്കാളികള്‍, ജീവനക്കാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026