l o a d i n g

ക്ലാസിഫൈഡ്

നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Thumbnail

എച്ച്.എസ്.ടി. സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവ്

മലപ്പുറം കോക്കൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ജൂണ്‍ 12 ന് രാവിലെ 10 ന് അസല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത- ഡിഗ്രി, ബി.എഡ്. കെടെറ്റ് കാറ്റഗറി കകക. ഫോണ്‍- 9946533242.

എച്ച്.എസ്.ടി. സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവ്

കോക്കൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ജൂണ്‍ 12 ന് രാവിലെ 10 ന് അസല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത- ഡിഗ്രി, ബി.എഡ്. കെടെറ്റ് കാറ്റഗറി കകക. ഫോണ്‍- 9946533242.

പരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററില്‍ നിയമനം

പരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലും ഗവ.മോഡല്‍ ലാബ് സ്‌കൂളിലും വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോ-ഓഡിനേറ്റര്‍, ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍, ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി.ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, ലൈബ്രേറിയന്‍, വാച്ച് മാന്‍ കം സ്വീപ്പര്‍ എന്നീ ഒഴിവുകളാണ് പരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലുള്ളത്.

അസിസ്റ്റന്റ് ടീച്ചര്‍, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് പരപ്പനങ്ങാടി ഗവ.മോഡല്‍ ലാബ് സ്‌കൂളില്‍ നിയമനം നടത്തുന്നത്. അപേക്ഷകള്‍ ജൂണ്‍ 16 ന് വൈകുന്നേരം മൂന്നിനകം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. അഭിമുഖം 18 ന് രാവിലെ 11.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ http://ddemlpm.blogspot.com എന്ന വെബ്സൈറ്റിലും 0483- 2734888 എന്ന നമ്പറിലും ലഭ്യമാണ്.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്- ഗ്രേഡ് 2 ഒഴിവ്

പൂക്കോട്ടൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത സെന്ററില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 19ന് രാവിലെ 10.30ന് പൂക്കോട്ടൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടക്കും. എ.എന്‍.എം / ജെ.പി.എച്ച്.എന്‍. സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡൈ്വഫറി രജിസ്ട്രേഷന്‍, എച്ച്.ഡബ്ലിയു.ടി.സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 40 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി അഭിമുഖത്തിനെത്തണം.

ലക്ചറര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അംഗീകൃത നഴ്‌സിങ് കോളേജുകളില്‍ നിന്നും നഴ്‌സിങ് വിഭാഗത്തില്‍ പി ജി യോഗ്യത നേടിയതും കെ.എന്‍.എം.സി. രജിസ്ട്രേഷന്‍ ഉള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മഞ്ചേരി സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. 13 ഒഴിവുകളാണുള്ളത്. സര്‍ക്കാര്‍ നഴ്‌സിങ്ങ് കോളേജില്‍ നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സ്വകാര്യ- സ്വാശ്രയ നഴ്‌സിങ്ങ് കോളെജുകളില്‍ നിന്നുള്ളവരെയും പരിഗണിക്കും.

ആശാ വര്‍ക്കര്‍മാരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന 10, 29, 33 വാര്‍ഡുകളിലേക്ക് ആശാ പ്രവര്‍ത്തകരുടെ മൂന്ന് ഒഴിവുകളുണ്ട്. പത്താം ക്ലാസ്സ് പാസ്സായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരോ വിവാഹമോചിതരോ വിധവകളോയവരോ ആയ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാപ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ ഈ വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. ഈ വാര്‍ഡുകളില്‍ നിന്നും യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം നഗരസഭാ പരിധിയിലെ മറ്റ് വാര്‍ഡുകളിലുള്ളവരെയും പരിഗണിക്കും.

താത്പര്യമുള്ളവര്‍ ജൂണ്‍ 18 നകം അപേക്ഷകള്‍ 'മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം കോട്ടയ്ക്കല്‍' എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അഭിമുഖം 18-ന് രാവിലെ 10 ന് കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ നടക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

മഞ്ചേരി ഗവ. പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ സിവില്‍ എഞ്ചിനീയറിങ്് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ (ഗസ്റ്റ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 11 ന് രാവിലെ 9.30 ന് കോളെജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തല്‍ ഡിപ്ലോമയാണ് യോഗ്യത.

താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2763550, വെബ്സൈറ്റ്- www.gptcmanjeri.in

ഇംഗ്ലീഷ് അധ്യാപകന്‍, ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്നിക് കോളേജിനു കീഴിലുള്ള മങ്കട ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ടൈലറിങ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളെജില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക് നിക് കോളേജില്‍ ഹാജരാകണം.
ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ 50% മാര്‍ക്കോടെ കേരളത്തിലെ സര്‍വകലാശാലയില്‍ നിന്നോ സര്‍വകലാശാല അംഗീകരിച്ചതോ ആയ ഇംഗ്ലീഷ് ബിരുദവും മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. ഫോണ്‍- 04933 227253.

അതിഥി അധ്യാപക നിയമനം

ഐ.എച്ച്.ആര്‍.ഡി യുടെ എടപ്പാള്‍ നെല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒഴിവുള്ള അസി.പ്രൊഫസര്‍ കംപ്യൂട്ടര്‍ സയന്‍സ്, അസി.പ്രൊഫസര്‍ ഹിന്ദി (പാര്‍ട്ട്-ടൈം) തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 11 ന് രാവിലെ 10ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോകോപ്പിയും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 8547006802, 0494 2689655.

നിലമ്പൂര്‍ ഐ.ടി.ഡി.പി.ഓഫീസ് പരിധിയിലെ സ്ഥാപനങ്ങളില്‍ നിയമനം

നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസ് പരിധിയിലെ എം.ആര്‍.എസ്./പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് കുക്ക്/വാച്ച്മാന്‍/ആയ/എഫ്.ടി.എസ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം നിലമ്പൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ ജൂണ്‍ 12 ന് രാവിലെ 10.30 മുതല്‍ 4.30 വരെ നടക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ എം.ആര്‍.എസ്/ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താത്പര്യമുള്ള 20 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. നാല് തസ്തികകളിലേക്കും ഏഴാം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കുക്ക് തസ്തികയില്‍ ഹോട്ടല്‍ മാനേജ്മെന്റ് ഫുഡ്/ ക്രാഫ്റ്റ് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍ ഉള്‍പെട്ടവരെയും പരിഗണിക്കും. ഫോണ്‍- 04931- 220315.

പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക്കില്‍ ജോലി ഒഴിവുകള്‍

പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ വിവിധ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സിവില്‍- ലക്ചറര്‍, മെക്കാനിക്കല്‍ വര്‍ക് ഷോപ് സൂപ്രണ്ട്, ഇലക്ട്രോണിക് ലക്ചറര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 10 ന് രാവിലെ 10ന് നടക്കും. ഫസ്റ്റ് ക്ലാസോടു കൂടിയ ബി.ടെക് ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 04933 227253.


Latest News

ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
June 13, 2026
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026

Related News