l o a d i n g

കേരള

പൊലീസ് നല്‍കിയ പൈലറ്റും എസ്‌കോര്‍ട്ടും തിരിച്ചയച്ച് സതീശനും ചെന്നിത്തലയും; സി.പി.എം നേതാക്കളുടെ ഗണ്‍മാന്‍മാരെ തിരിച്ചുവിളിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 11, 2026

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പൊലീസ് അനുവദിച്ച പൈലറ്റ്, എസ്‌കോര്‍ട്ട് സുരക്ഷാ സൗകര്യങ്ങള്‍ നിരസിച്ച് കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഇരുവര്‍ക്കും പൈലറ്റും എസ്‌കോര്‍ട്ടും അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഔദ്യോഗിക പദവികള്‍ നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ സുരക്ഷാ സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഇരുവരും പൊലീസിനെ തിരിച്ചയക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.പി.എം നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുടെ പേരില്‍ അനുവദിച്ച ഗണ്‍മാന്‍മാരെ സര്‍ക്കാര്‍ ഉടന്‍ തിരിച്ചുവിളിക്കും. ഇതിന്റെ ഭാഗമായി വിവിധ നേതാക്കള്‍ക്കൊപ്പം ഡ്യൂട്ടിയിലുള്ള ഗണ്‍മാന്‍മാരുടെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചു കഴിഞ്ഞു.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് നിലവില്‍ രണ്ട് ഗണ്‍മാന്‍മാര്‍ വീതമുണ്ട്. പി. ജയരാജനും രണ്ട് പേരുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രമാണ് സുരക്ഷാ ഭീഷണിയുള്ളതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു മുന്‍ കൗണ്‍സിലര്‍ക്ക് പോലും മതിയായ കാരണങ്ങളില്ലാതെ ഗണ്‍മാനെ അനുവദിച്ചിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം അഞ്ഞൂറോളം ഗണ്‍മാന്‍മാരെയാണ് വിവിധ നേതാക്കള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് സെഡ് (ദ) കാറ്റഗറി സുരക്ഷയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹം അത് ഉപയോഗിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ ഇതുവരെ സേനയില്‍ തിരികെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയ മന്ത്രിമാരെ നിശ്ചയിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഇഷ്ടക്കാരായ പൊലീസുകാരെ ഗണ്‍മാന്‍മാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും സമ്മര്‍ദ്ദം ആരംഭിച്ചിട്ടുണ്ട്. വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒഴിവാക്കി മാതൃക കാട്ടിയ സതീശന്റെയും ചെന്നിത്തലയുടെയും നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026