l o a d i n g

കായികം

സിഫിന്റെ 30ാമത് വാര്‍ഷികത്തിനും 21ാമത് സിഫ്-റാബിയാ ടീ ചാമ്പിയന്‍സ് ലീഗിനും പ്രൗഢോജ്വല തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ആയിര കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ 21ാമത് സിഫ്-റാബിയാ ടീ ചാമ്പ്യന്‍സ് ലീഗിന് കൊടിയേറി. മത്സരങ്ങളുടെ മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ സിഫില്‍ രജിസ്റ്റര്‍ ചെയ്ത 30 ക്ലബ്ബ്കള്‍ക്കു പുറമെ മറ്റു സംഘടനകളായ കെ.എം.സി.സി , ഒ.ഐസി.സി. മെക് 7, ഇശല്‍ കാലാവേദി, പാലക്കാട് കൂട്ടായ്മ, അല്‍ഹുദാ കരാട്ടെ അക്കാദമി എന്നിവരും അണിനിരന്നു. മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം ഇശല്‍ കാലാവേദിയും , രണ്ടാം സ്ഥാനം പാലക്കാട് കൂട്ടായ്മയും, മൂന്നാം സ്ഥാനം മെക് 7നും കരസ്ഥമാക്കി. ഉദ്ഘാടനത്തോട് അനുബന്ധിച്ചു സൂപ്പര്‍ ലീഗ് കേരളയില്‍ കമന്ററി പറഞ്ഞ് ഫുട്ബാള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രമുഖ സോഷ്യല്‍ മീഡിയ ഫുട്ബോള്‍ എന്തൂസിയാസിറ്റ് നൂറ അയ്യൂബ് കരുമാറ വണ്ടൂരിന്റെ പന്ത് കൊണ്ടുള്ള പ്രകടനം കാണികളെ ആവേശഭരിതരാക്കി.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി. മുഹമ്മദ് അലി മത്സരങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ അല്‍ അബീര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അഹമ്മദ് ആലുങ്ങല്‍, റാബിയാ റ്റീ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അബ്ദുല്‍ നാഫി കുപ്പിനത്ത് എന്നിവരും കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നവാസ് മീരാന്‍ ഓണ്‍ലൈനിലൂടെയും ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും പ്രസിഡന്റ് ബേബി നീലാംബ്ര അധ്യക്ഷ പ്രസംഗവും, ട്രഷറര്‍ അന്‍വര്‍ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു. അന്‍വര്‍ കരിപ്പ, കെ.സി. മന്‍സൂര്‍, അയ്യൂബ് മുസ്ലിയാരകത്ത് , സലാം കാളികാവ് , നാസര്‍ ശാന്തപുരം , ഫിര്‍ദൗസ് കൂട്ടിലങ്ങാടി, നിസാം പാപ്പറ്റ , ശരീഫ് പരപ്പന്‍, എടി.ഹൈദര്‍ .നൗഷാദ് പാലക്കല്‍, ജാസ്സിം സി.പി, ശിഹാബ് പി.സി, മജീദ് ജെ .എസ്.സി, ഷാഫി പവര്‍ ഹൗസ്, കെ.സി. ശരീഫ്, തമീം, ഷഫീക് പട്ടാമ്പി, അഹമ്മദ് അഷ്ഫാര്‍, നൗഷാദ് മഞ്ചേരി, അബൂബക്കര്‍ മന്‍ഹാംതൊടി, കോയ, അബ്ദുല്‍ ഗഫൂര്‍ മമ്പാട്, സകീര്‍ സൂപ്പര്‍ സ്റ്റുഡിയോ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Photo

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026