കോഴിക്കോട്: വരാനിരിക്കുന്ന സീസണിന് മുമ്പ് മണിപ്പൂരില്‍ നിന്നുള്ള 25 വയസ്സുകാരന്‍ സ്ട്രൈക്കര്‍ മാങ്കു കുക്കിയെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ്സി. രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് മാങ്കു കുക്കി ജികെഎഫ്സിയില്‍ എത്തുന്നത്, കഴിഞ്ഞ ലീഗ് സീസണില്‍ അദ്ദേഹം 17 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ നേടുകയും ചെയ്തു.
സുദേവ ഡല്‍ഹി, മുഹമ്മദന്‍ എസ്സി, ട്രാവു എഫ്സി, ഒഡീഷ എഫ്സി എന്നിങ്ങനെയാണ് മുന്‍ ടീമുകള്‍. ഡ്യൂറണ്ട് കപ്പ്, സൂപ്പര്‍ കപ്പ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എന്നിവയുള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ മാങ്കു പന്തുതട്ടിയിട്ടുണ്ട്.
'ജികെഎഫ്സിക്ക് വേണ്ടി കളിക്കാന്‍ എനിക്ക് ആവേശമുണ്ട്. ഈ ടീമില്‍ ചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ടീമിനൊപ്പം വലിയ കിരീടങ്ങള്‍ നേടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ക്ലബ്ബിനും ആരാധകര്‍ക്കും വേണ്ടി എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ തയ്യാറാണ്.' എന്ന് മാങ്കു കുക്കി പറഞ്ഞു.
Related News